Skip to main content

Posts

Showing posts from October, 2017

വായനക്കൂട്ടം-എന്ത്? എങ്ങനെ നടപ്പിലാക്കാം?

  സര്‍ക്കുലര്‍

2017-2018 വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍

എന്‍എസ്എസ് രജത ഭവനം : ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ രജത ജൂബിലിയുടെ ഭാഗമായി  ഭവന രഹിതരായ സഹപാഠികള്‍ക്കു ഓരോ ജില്ലയിലും  കുറഞ്ഞത് 25 ഭവനമെങ്കിലും നിര്‍മ്മിച്ചു നല്‍കുന്നു.. ജനുവരി ആദ്യവാരത്തല്‍ സംസ്ഥാനതല താക്കോല്‍ ദാനവും നിര്‍വ്വഹിക്കുന്നപദ്ധതി എന്‍എസ്എസ് രജത ഗ്രാമം :      ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ്  സ്‌കീമിന്റെ രജത ജൂബിലിയുടെ ഭാഗമായി  ഈ വര്‍ഷം ദത്ത് ഗ്രാമം എന്ന ആശയത്തിന് പ്രാധാന്യം നല്‍കി  മാതൃകാ ഗ്രാമം സൃഷ്ടിക്കുന്നതിനു വേണ്ടി വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നു.  ഈ പദ്ധതിയുടെ ലക്ഷ്യം എല്ലാവിധ ഭൗതിക സാഹചര്യങ്ങളുമുള്ള സ്വയം പര്യാപ്തമായ ഗ്രാങ്ങളെ സൃഷ്ടിക്കുക എന്നതാണ്. എല്ലാ എന്‍എസ്എസ് യൂണിറ്റുകള്‍ക്കും  ദത്തു ഗ്രാമം ഉണ്ടായിരിക്കണം.  ഈ ഗ്രാമത്തിലാണ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടത്.  കഴിഞ്ഞ വര്‍ഷത്തെ ദത്തുഗ്രാമത്തെയോ പുതിയ ഒരു വാര്‍ഡിനെയോ/കോളനിയോ/ഗ്രാമത്തെയോ എന്‍എസ്എസ് രജത ഗ്രാമമായി തെരഞ്ഞെടുക്കാം. ഈ ഗ്രാമങ്ങള്‍ മറ്റു ഗ്രാമങ്ങള്‍ക്കു മാതൃകയായി മാറുകയും വേണം. സുഭിക്ഷം(കൃഷിക്കൂട്ടം)...